ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയില്‍ ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കോവിഡ് 19 പ്രതിരോധ ബോധവല്‍ക്കരണവുമായി ക്രിസ്തുമസ് സാന്ത എത്തിയത് വേറിട്ട ഒരു കാഴ്ചയായിരുന്നു. മൂവാറ്റുപുഴ ടൗണിലും പരിസരത്തുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മണിക്കൂറുകള്‍ സാന്തയുമുണ്ടായിരുന്നു.
വിവിധ വ്യാപാര സ്ഥാപനങ്ങളിലും, കെ.എസ് ആര് ടിസി സ്റ്റാന്‍ഡ്, ആട്ടോറിക്ഷ സ്റ്റാന്‍ഡ്, ബസ്സ് സ്റ്റോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ ബോധവല്‍ക്കരണം നടത്തി. വിവിധ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്ഡുകളുമായ ജനങ്ങള്‍ക്കിടയിലേയ്ക്ക് പോകുകയും, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ളവ കൊടുക്കുകയും ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഫോട്ടോഗ്രാഫറുമായ ഗ്രിഗറി ജോണ്‍ ആശയവും ആവിഷ്കാരവും, ഫോട്ടോഗ്രാഫിയും, ഡബ്ബിങ് ഹെല്‍മ ഡേവിഡും നിര്‍വ്വഹിച്ചു.
സാന്തയായി ബേസില്‍ ബാബുവും , നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദിഖിയും, അധ്യാപകനായ രതീഷ് വിജയനും, വോളന്റിയര്‍ ലീഡേഴ്സായ പി.ബി ഉണ്ണികൃഷ്ണനും, യദുകൃഷ്ണനും നേത്യത്വം നല്കി.


