നായരമ്പലം ഗ്രാമ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ഓപ്പണ്‍ ജിം തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ജിം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരമാണ് ജിം നിര്‍മിച്ചത്.
പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ ഡോണോ മാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വര്‍ഗീസ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിജില രാധാകൃഷ്ണന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.കെ ബിന്ദു, അംഗങ്ങളായ താര കൃഷ്ണ, ബീന ജഗദീശന്, എന്‍.ആര് ഗിരീശന്, ജയ്നി സേവ്യര്‍, എ.ഡി മണി, സി.സി സിജി, എം.പി ശ്യാം കുമാര്‍ എന്നിവര്‍ സംസാരിച്ചു.