മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവിലെ അണക്കെട്ട് പഴയതാണ്. ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കോടതി ഇടപെടണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.