മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി. പുതിയ സംവരണ വ്യവസ്ഥകളില്‍ മാറ്റം വേണം. ജനുവരി മൂന്ന് മുതല്‍ പ്രാബല്യം വേണം, ജനുവരി മൂന്നുമുതലുളള നിയമനങ്ങള്‍ പുനഃക്രമീകരിക്കണം. ഇക്കാലയളവില്‍ മുന്നാക്കവിഭാഗങ്ങള്‍ക്ക് നഷ്ടമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കണമെന്നും എന്‍.എസ്.എസ്.
നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് ഇല്ലെങ്കില്‍ ഒഴിവുകള്‍ മാറ്റിവയ്ക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.


