കോടതി നടപടികളുടെ തല്‍സമയ യൂട്യൂബ് സംപ്രേഷണവുമായി ഗുജറാത്ത് ഹൈക്കോടതി. രാജ്യത്ത് ആദ്യമായാണ് കോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം. ചീഫ് ജസ്റ്റിസിന്റെ കോടതിയിലെ നടപടിക്രമങ്ങളാണ് ആദ്യദിനം യൂട്യൂബ് അക്കൗണ്ടിലൂടെ സംപ്രേഷണം ചെയ്തത്. ആദ്യമണിക്കൂറില്‍ തന്നെ നിരവധി പേര് ലൈവ് സ്ട്രീമിങ് കണ്ടു.
കോവിഡ് പശ്ചാത്തലത്തില്‍ കോടതി ചേരുന്നത് പൂര്‍ണമായും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് പൊതുജനങ്ങള്‍ക്കായും സംപ്രേഷണം ആരംഭിച്ചത്. അഭിഭാഷകരുടെയും കക്ഷികളുടെയും പ്രതികരണം പരിഗണിച്ചാകും തുടര്‍ നടപടിയെന്ന് റജിസ്ട്രാര്‍ അറിയിച്ചു.


