മതനിരപേക്ഷതയ്ക്ക് ഭംഗമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് മന്ത്രി പി. രാജീവ്. പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിലെ മുദ്രാവാക്യത്തിലടക്കം സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പ് നോക്കിയുള്ളതല്ല സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും അതിജീവിതയ്ക്കൊപ്പമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അതിജീവിത പലപ്രാവശ്യം മുഖ്യമന്ത്രിയെ കണ്ടു. ഇരുട്ടിന്റെ മറവില്‍ നിര്‍ത്താതെ പോരാളിയായി മുന്നോട്ടു വയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.


