തിരുവനന്തപുരം: മംഗല്യ നാളിലും തങ്ങളുടെ സമ്മദിതാനാവകാശം രേഖപ്പെടുത്തി മാതൃകയായിരിക്കുകയാണ് തലസ്ഥാനത്തെ ദമ്പതിമാര്‍. അനന്ദു ഗിരീഷും ഗോപിദ ദാസും തങ്ങളുടെ കല്യാണ തിരക്കുകള്‍ക്കിടയിലും വിവാഹ വസ്ത്രത്തില്‍ തന്നെയായിരുന്നു വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തിയത്. ജിഎപിഎസ് ഊളമ്പാറയില്‍ എത്തിയാണ് ഇരുവരും വോട്ട് രേഖപെടുത്തിയത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ വിവാഹം നിശ്ചയിച്ചിരുന്നുവെന്നും അത് കൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്നും ദമ്പതികള്‍ പറഞ്ഞു. ഏത് സാഹചര്യത്തിലും വോട്ട് മുടക്കിയിരുന്നില്ല എന്നും ഈ പ്രത്യേക ദിനത്തിലും അത് പാലിക്കാനായതില്‍ സന്തോഷമുണ്ടെന്നും വധു ഗോപിദ ദാസ് പറഞ്ഞു. ഏത് പാര്‍ട്ടിക്കായാലും ഒരു പൗരന് എന്ന നിലയില്‍ സമ്മതിദാനാവാകാശം ഉപയോഗിക്കുക എന്നതാണ് പ്രധാനമെന്ന് വരന് അനന്ദു ഗിരീഷ് പറഞ്ഞു. ഇരു വരും വോട്ട് രേഖപ്പെടുത്തിയ ശേഷം കല്യാണ ചടങ്ങുകളിലേക്കും ആഘോഷങ്ങളിലേക്കും തന്നെ മടങ്ങി.