മത്സ്യത്തൊഴിലാളികള്‍ക്ക് പത്ത് ആഴക്കടല്‍ മല്‍സ്യബന്ധന യാനങ്ങള്‍ കൊച്ചി ഷിപ്പ് യാര്‍ഡ് മുഖേന നല്‍കുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. എട്ട് മാസത്തിനുള്ളില്‍ യാനങ്ങള്‍ നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ച വീടുകള്‍, ഫ്ലാറ്റുകള്‍ എന്നിവ തുറന്നു കൊടുക്കും.
മാര്‍ച്ച് മുതല്‍ മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കില്‍ കൊടുക്കും. 177 കോടി സബ്സിഡി ഇതുവരെ കൊടുത്തുവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.


