ഫോര്‍ട്ട് കൊച്ചി നേവി ക്വാര്‍ട്ടേഴ്സിന് സമീപം നാവിക സേനയുടെ പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരം സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സെബാസ്റ്റ്യന്‍. ചെവിക്കാണ് വെടിയേറ്റത്. ഇദ്ദേഹത്തെ ഫോര്‍ട്ട് കൊച്ചി ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


