മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കക്ഷിയില്ലെന്ന് കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. തന്റെ പ്രസ്താവനയില്‍ മനപൂര്‍വം വിവാദം ഉണ്ടാക്കാന്‍ ശ്രമം ഉണ്ടായെന്നും സ്പീക്കര്‍ അറിയിച്ചു.
മലബാര്‍ കലാപ പോരാളികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചരിത്ര വിരുദ്ധമാണെന്ന് എം.ബി. രാജേഷ് പറഞ്ഞു. പൊതു വിഷയങ്ങളില്‍ തന്റെ നിലപാട് പറയുമെന്ന് സഭയില്‍ ആദ്യമേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭഗത് സിംഗിനെ വാരിയന്‍കുന്നത്ത് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എം.ബി. രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണി പരാതി നല്‍കിയിരുന്നു.
എന്നാല്‍, താന്‍ താരതമ്യം ചെയ്തത് ഭഗത് സിംഗിന്റെയും വാരിയം കുന്നിന്റെയും മരണത്തിലെ സമാനതെയെന്ന് എം.ബി. രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. ‘കണ്ണ് കെട്ടാതെ മുന്നില്‍ നിന്ന് വെടി വയ്ക്കണം എന്നാണ് വാരിയംകുന്നന് പറഞ്ഞത്. തൂക്കി കൊല്ലുന്നതിന് പകരം വെടിവച്ചത് മതിയെന്ന് ആവശ്യപ്പെട്ട് ആളാണ് ഭഗത് സിംഗ്’, എം.ബി. രാജേഷ് പറഞ്ഞു.
ഇരുവരുടെയും മരണത്തിലെ സാമന്തയാണ് തന് താരതമ്യം ചെയ്തത് അല്ലാതെ ഉപമിച്ച് അപമാനിച്ചതല്ല എന്നായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം.


