ദേവികുളത്ത് എ.രാജയെ തിരഞ്ഞെടുപ്പില്‍ തോല്പിക്കാന് ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ നടപടിക്ക് സാധ്യത. രാജേന്ദ്രനെതിരെ പാര്‍ട്ടി ഏരിയാ കമ്മിറ്റികളില്‍ നിന്ന് ഒട്ടേറെ പരാതികളുയര്‍ന്നിരുന്നു. മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ രാജേന്ദ്രനെതിരെ മൊഴി നല്‍കിയതയാണ് സൂചന.
എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുന്‍ എംഎല്‍എ. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും


