മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ അന്വേഷണവുമായി സിപിഎം. ദേവികുളം എംഎല്‍എ എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി വര്‍ഗീസും, വി.എന്‍. മോഹനനുമാണ് രണ്ടംഗ അന്വേഷണ കമ്മിഷന് അംഗങ്ങള്‍. രാജയെ തോല്‍പ്പിക്കാന്‍ തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പിന് ശ്രമിച്ചെന്നും രാജേന്ദ്രനെതിരെ ആക്ഷേപമുണ്ട്.
എ രാജയെ വെട്ടി സ്ഥാനാര്‍ഥി ആകാന്‍ കുപ്രചാരണങ്ങള്‍ നടത്തി, സ്ഥാനാര്‍തിത്വം നഷ്ടമായത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സഹകരിച്ചില്ല തുടങ്ങിയവയാണ് മറ്റ് ആരോപണങ്ങള്‍.
2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ദേവികുളം എംഎല്‍എ ആയ എസ് രാജേന്ദ്രന് ഇക്കുറിയും സ്ഥാനാര്‍ത്ഥിത്വം പ്രതിക്ഷിച്ചരുന്നു. സ്ഥാനാര്‍തിത്വം നഷ്ടമായത്തോടെ എസ് രാജേന്ദ്രന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നതായി പോഷക സംഘടനകള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ എല്ലാം കണക്കിലെടുത്താണ് പാര്‍ട്ടി അന്വേഷണം.
പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ കാലുവാരല്‍ ഭീഷണി ഉണ്ടായതിനാല്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് നേരിട്ടാണ് തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ശക്തമായ പ്രചാരണത്തിലൂടെ 2016 നേക്കാള്‍ 2000 വോട്ടിന്റെ അധിക ഭൂരിപക്ഷമാണ് പുതുമുഖമായ എ രാജയ്ക്ക് ലഭിച്ചത്. പാര്‍ട്ടിക്ക് മുകളിലല്ല വ്യക്തികള്‍ എന്ന സന്ദേശവും സിപിഐഎം രാജേന്ദ്രന് നല്കി. എന്നാല്‍ മറയൂരില്‍ എ രാജ 700 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു. കാന്തലൂര്, വട്ടവട, മൂന്നാര്‍ പഞ്ചായത്തുകളിലും പ്രതീക്ഷ ഭൂരിപക്ഷം ലഭിച്ചില്ല. ഇത്തരം തമിഴ് സ്വാധീനമുള്ള പഞ്ചായത്തുകളില്‍ എസ് രാജേന്ദ്രന് വിമത പ്രവര്‍ത്തനം നടത്തിയിരുന്നോ എന്ന് അന്വേഷണ കമ്മിഷന് പരിശോധിക്കും.
ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ സിവി വര്‍ഗീസ്, പിഎന്‍ മോഹനന് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. ഏരിയ കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ് രാജേന്ദ്രന്, എ രാജ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എന്നിവരുടെ പക്കല്‍ നിന്നും അന്വേഷണ കമ്മിഷന് വിവരങ്ങള്‍ ശേഖരിക്കും.


