ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിൻ്റെ ട്വിറ്റര്‍ അക്കൗണ്ടിനെ ‘ലോക്ക്’ ചെയ്ത് ട്വിറ്റര്‍. യുഎസ് പകര്‍പ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ഒരു മണിക്കൂറോളം മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. തുടര്‍ന്ന് മുന്നറിയിപ്പിന് ശേഷമാണ് അക്കൗണ്ട് ‘അണ്‍ലോക്ക്’ ആയത്.
മന്ത്രിയുടെ അക്കൗണ്ട് ട്വിറ്ററില്‍ കാണാന്‍ സാധിക്കുമായിരുന്നു എങ്കിലും അദ്ദേഹത്തിന് അക്കൗണ്ട് ഉപയോഗിക്കാനോ, ട്വീറ്റ് ചെയ്യാനോ ഇ ഒരുമണിക്കൂർ നേരത്തേക്ക് സാധിച്ചിരുന്നില്ല. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോൾ അക്കൗണ്ട് ലോക്ക് ആണെന്ന സന്ദേശമാണ് കാണിച്ചിരുന്നത്. എന്നാല്‍ ഒരു മണിക്കൂറിനുശേഷം മുന്നറിയിപ്പോടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ട്വിറ്ററിന് ബദലായി ഇന്ത്യയില്‍ അവതരിപ്പിച്ച കൂ ആപ്പില്‍ കേന്ദ്രമന്ത്രി ട്വിറ്ററിലെ അനുഭവത്തെക്കുറിച്ച് എഴുതുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിൻ്റെ ഏത് ട്വീറ്റാണ് യുഎസ് നിയമം ലംഘിക്കുന്ന തരത്തിലുള്ളതെന്ന് ഇതുവരെ വ്യക്തമാക്കയിട്ടില്ല.


