തിരുവനന്തപുരം: വനിതാ കമ്മീഷൻ എം.സി ജോസഫൈന് ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. തെറ്റ് പറ്റിയെന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ ജോസഫൈന് സമ്മതിചിരുന്നു. ഇതിന് പിന്നാലെയാണ് രാജി സന്നദ്ധത അവർ അറിയിക്കുകയും പാര്‍ട്ടി അത് സ്വീകരിക്കുകയും ചെയ്തതെന്ന് എ.വിജയരാഘവന് പറഞ്ഞു.
വനിതാ കമ്മീഷൻ്റെ ഭാഗത്ത് നിന്നുണ്ടായത് സമൂഹത്തില്‍ സ്വീകാര്യത നേടാത്ത പരാമര്‍ശമാണെന്നും ഈ സംഭവത്തില്‍ പാര്‍ട്ടി കമ്മിറ്റിയിലെ അംഗങ്ങള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ പുറത്ത് പറയാന്‍ സാധിക്കില്ലെന്നും ജോസഫൈന്റെ വിഷയം സെക്രട്ടറിയേറ്റ് വിശദമായി പരിശോധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീ വിരുദ്ധതയ്ക്കെതിരെ സി.പി.എം ബോധവൽക്കരണം നടത്തും. ലിംഗനീതി വിഷയം സമൂഹം ഗൗരവമായി തന്നെ എടുക്കേണ്ട ഒന്നാണെന്നും ലിംഗനീതി ഉയര്‍ത്തിപ്പിടിച്ച് സ്ത്രീപക്ഷ കേരളമെന്ന മുദ്രാവാക്യത്തില്‍ കേരളത്തിലെ എല്ലാ വീടുകൾ കേന്ദ്രീകരിച്ചും ക്യാമ്പയിൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


