തിരുവനന്തപുരം: കെ.റെയില്‍ പൊലിസിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ്. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിക്കെതിരെയും രൂക്ഷ വിമര്‍ശനം. പ്രതിഷേധക്കാരനെ ചവിട്ടിവീഴ്ത്തിയ കരിച്ചാറയിലെ പൊലീസ് നടപടി ശരിയായില്ലെന്നും യോഗം വിലയിരുത്തി. പോലീസ് നടപടി സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം പദ്ധതി നടപ്പിലാക്കാനെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കഴക്കൂട്ടം കരിച്ചാറയില്‍ കെ-റെയില്‍ കല്ലിടലിനെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നത് വലിയവിവാദമായിരുന്നു.