സിപിഐഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ശിലയിട്ടു. എകെജി സെന്ററിന് സമീപം പാര്‍ട്ടി വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. നിലവിലുളള എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാന്‍ തീരുമാനിച്ചത്.
ഇപ്പോള്‍ 6 നിലകളിലായാണ് നിര്‍മാണം. പരിസ്ഥിതി സൗഹൃദമായ ഗ്രീന്‍ ബില്‍ഡിങ്ങാകും ഇത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അധ്യക്ഷനായി. PB അംഗം എസ് രാമചന്ദ്രന് പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു.
പൈലിങ് ജോലിയുടെ സ്വച്ച് ഓണ്‍ PB അംഗം MA ബേബി നിര്‍വ്വഹിച്ചു. കേന്ദ്ര കമിറ്റിയംഗം എ. വിജരാഘവന് സ്വാഗതം പറഞ്ഞു. നേതാക്കളായ AK ബാലന്, കെ.കെ. ശൈലജ, ആനത്തലവട്ടം ആനന്ദന്, എംഎം മണി, മന്ത്രിമാര്‍, മറ്റു പ്രമുഖര്‍ സന്നിഹിതരായി.