25 മത് സംസ്ഥാന സീനിയര്‍, ജൂനിയര്‍ വിഭാഗം സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ഫെബ്രുവരി 28, മാര്‍ച്ച് 1 തീയതികളിലാണ് ചാമ്പ്യന്‍ഷിപ്പ്. കൊവിഡ് പശ്ചാത്തലത്തില്‍ നാല് സോണുകളില്‍ വെച്ച് നടന്ന മത്സരങ്ങളില്‍ വിജയിച്ച ടീമുകളാണ് ഫൈനല്‍ ലീഗ് റൗണ്ട് മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
ഫെബ്രുവരി 28ന് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാട്, കോട്ടയം, തിരുവനന്തപുരം, മലപ്പുറം ടീമുകളും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാട്, കോട്ടയം, തിരുവനന്തപുരം, മലപ്പുറം ടീമുകളും തമ്മില്‍ ഏറ്റുമുട്ടും.
മാര്‍ച്ച് 1 ന് സീനിയര്‍ പുരുഷ വിഭാഗത്തില്‍ കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, ടീമുകളും, വനിതാ വിഭാഗത്തില്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ടീമുകളും ഏറ്റുമുട്ടും.
ഈ മത്സരത്തില്‍ നിന്നാകും മാര്‍ച്ച് 20 മുതല്‍ 24 വരെ രാജസ്ഥാനിലെ ഭരത്പൂരില്‍ വെച്ച് നടക്കുന്ന 42 മത് ദേശീയ സീനിയര്‍ പുരുഷ- വനിതാ മത്സരങ്ങളില്‍ പങ്കെടുക്കേണ്ട കേരള ടീമിനെ തിരഞ്ഞെടുക്കുകയെന്ന് സോഫ്റ്റ്ബോള്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി അനില്‍ എ ജോണ്സണ് അറിയിച്ചു.


