ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ ചില സാഹചര്യങ്ങളില്‍ പോലീസിന് കാര്‍ക്കശ്യമായി പെരുമാറേണ്ടി വരും. അത് അവരുടെ വ്യക്തിപരമായ രീതിയല്ല. ജോലിയുടെ ഭാഗം മാത്രമായി കണ്ടാല്‍ മതി. ഈ വിഷയം ഊതിപ്പെരുപ്പിച്ചു ജനങ്ങളെ പ്രകോപിപ്പിച്ചു അവരെ പോലീസിനെതീരെ തിരിക്കാന്‍ ശ്രമിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല.
നിയമ പാലനം അവരുടെ ജോലിയാണ്. അത് അവര്‍ നിര്‍വ്വഹിക്കണം. അതിനു ജനങ്ങള്‍ അവരോടു സഹകരിക്കുകയാണ് വേണ്ടത്. കുത്തിത്തിരിപ്പുണ്ടാക്കി വിഷയം വഷളാക്കാന്‍ ചില കുബുദ്ധികള്‍ ശ്രമിക്കുന്നു. പൊതുജനം ഇത് തിരിച്ചറിഞ്ഞു അത്തരക്കാരെ നിരുത്സാഹപ്പെടുത്തണം.


