തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണര്‍മാര്‍ക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാറിന് ദക്ഷിണമേഖല ഐ.ജി ആയി പുതിയ നിയമനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന സി.എച്ച്. നാഗരാജു തിരുവനന്തപുരം കമ്മിഷണറാകും. പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന് ആയിരിക്കും. രാജ്പാല് മീണ കോഴിക്കോടും കമ്മിഷണറാകും.
അതേസമയം അഞ്ച് ഐ.ജിമാര്‍ക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. ടി വിക്രമിനെ സൈബര്‍ സുരക്ഷാ വിഭാഗം എഡിജിപിയായി നിയമിച്ചു. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ അധിക ചുമതലയും വിക്രം വഹിക്കും. ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗര്‍വാള്‍ (സംസ്ഥാന പോലീസ് അക്കാദമി ഡയറക്ടര്‍), എച്ച്.വെങ്കിടേഷ് (ആംഡ് പൊലീസ് ബറ്റാലിയന് എഡിജിപി), അശോക് യാദവ് എന്നിവരെയും എഡിജിപിമാരായി ഉയര്‍ത്തി.
വെങ്കിടേഷിന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അധിക ചുമതലയും ഉണ്ടാകും. നീരജ് കുമാര്‍ ഗുപ്ത, എ.അക്ബര്‍ എന്നിവരെ ഐജിമാരായി ഉയര്‍ത്തി. ഗുപ്തയെ ഉത്തരമേഖലാ ഐജിയായും അക്ബറിനെ ട്രാഫിക് ഐജിയായും നിയമിച്ചു.
ഹര്‍ഷിത അട്ടല്ലൂരിയെ വിജിലന്‍സ് ഐജിയായും പി.പ്രകാശിനെ ഇന്റലിജന്‍സ് ഐജിയായും നിയമിച്ചു. എറണാകുളം റേഞ്ച് ഡിഐജിയായി എ.ശ്രീനിവാസിനെയും നിയമിച്ചു.


