എടപ്പാള്‍: 1921 ലെ മലബാര്‍ സമരത്തിലെ രക്തസാക്ഷികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് തിരസ്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്ന് മുസ്ലീം ലീഗ് വൈസ് പ്രസിഡന്റും സ്വാതന്ത്ര്യ സമര പോരാളികളുള്ള ചന്ത പറമ്പില്‍ കുടുംബത്തിലെ അനന്തര തലമുറയില്‍പ്പെട്ട ആളുമായ ഡോ. സി.പി. ബാവ ഹാജി പറഞ്ഞു.
ബ്രിട്ടീഷ് വിരുദ്ധ സമരം പകല്‍ പോലെ വ്യക്തമായിരിക്കെ, ഇവയിലൊന്നും പങ്കെടുക്കാത്തവരെ പ്രതിനിധീകരിക്കുന്ന ഭരണാധികാരികള്‍ സത്യത്തെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയാണ്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന387 രക്ത സാക്ഷികളുടെ വിവരങ്ങള്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ തയ്യാറാക്കിയ നിഘണ്ടുവിലെ അഞ്ചാം വാല്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ നടത്തുന്ന ഗൂഢാലോചന സ്വാതന്ത്ര്യ സമര പോരാട്ടത്തെ അപഹസിക്കുന്നതാണ്. ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ബാവ ഹാജി പറഞ്ഞു.

