ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ച മിരാഭായ് ചാനുവിന് അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ചാനുവിന്റെ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 വര്‍ഷത്തിന് ശേഷമാണ്. ടോക്കിയോ ഒളിംപിക്്സിന്റെ ആദ്യ മണിക്കുറുകളിലെ മെഡല്‍ നേട്ടം ഇന്ത്യക്ക് വരും ദിവസങ്ങളില്‍ ആത്മവിശ്വാസം ഏകും.
ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ നേട്ടമാണ് മീരാബായ് ചാനുവിലൂടെ യാഥാര്‍ഥ്യമായത്. ഭാരോദ്വഹനത്തിലാണ് ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചിരിക്കുന്നത്. ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 115 കിലോഗ്രാം ഉയര്‍ത്തിയാണ് മീരാബായ് ചാനുവിന് വെള്ളിത്തിളക്കം സ്വന്തമാക്കാനായത്.
അത്യന്തം ആവേശകരമായ പ്രകടനമാണ് മീരാബായ് ചാനു കാഴ്ചവച്ചത്. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്. ക്ലീന്‍ ആന്റ് ജര്‍ക്കില്‍ ലോക റെക്കോര്‍ഡിന് ഉടമയാണ്. ഇക്കുറി മീരാബായ് ചാനുവിന് സ്വര്‍ണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളിയാണ് മീരബായ് നേടിയത്. ചൈനയുടെ ഷുഹുവിയാണ് സ്വര്‍ണമെഡല്‍ നേടിയത്.


