പാലക്കാട്: കനത്ത മഴയെ തുടർന്ന് കൊങ്കണ്‍വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി. 01134 മംഗളൂരു ജംഗ്ഷന്-മുംബൈ സി.എസ്.എം.ടി എക്സ്പ്രസ് സ്പെഷല്‍ ജൂലൈ 25 മുതല്‍ 28 വരെയുള്ള സര്‍വിസുകളും,
01133 മുംബൈ സി.എസ്.എം.ടി-മംഗളൂരു ജംഗ്ഷന് എക്സ്പ്രസ് സ്പെഷല്‍ ജൂലൈ 24 മുതല്‍ 27 വരെയുള്ള സര്‍വീസുകളും റദ്ദുചെയ്തു. ജൂലൈ 26ന് കോയമ്പത്തൂരില്‍നിന്നും പുറപ്പെടേണ്ട 02197 കോയമ്പത്തൂര്‍-ജബല്‍പൂര്‍ എക്സ്പ്രസ് സ്പെഷലും റദ്ദാക്കി.