ലഖ്നൗ: ചോദിച്ച പണം നല്‍കാതിരുന്നതിന് അച്ഛനെ ആളെ വെച്ച് കൊലപ്പെടുത്തി മകന്. 16കാരനാണ് ആളെ വാടകയ്ക്കെടുത്ത് പിതാവിനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ
വ്യവസായിയായിരുന്ന മുഹമ്മദ് നീം (50) വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ സംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതികളെ പിടികൂടി. ചോദ്യം ചെയ്യലിലാണ് മകന്റെ നിര്‍ദേശ പ്രകാരമാണ് കൊല നടന്നതെന്ന് തെളിഞ്ഞത്. പിയുഷ് പാല്, ശുഭം സോണി, പ്രിയന്‍ഷു എന്നിവരാണ് പിടിയിലായ പ്രതികള്‍. ആറു ലക്ഷം രൂപയാണ് പ്രതികള്‍ക്ക് മകന് വാഗ്ദാനം ചെയ്തത്. അഡ്വാന്‍സ് ആയി ഒന്നരലക്ഷം നല്‍കുകയും ചെയ്തതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

