കര്‍ഷക സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് നിര്‍ദേശവുമായി സുപ്രീം കോടതി. കര്‍ഷക സമരത്തെ തുടര്‍ന്നുള്ള ഗതാഗത പ്രശ്നം സര്‍ക്കാരുകള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി. അതിര്‍ഥിയിലെ ഗതാഗത പ്രശ്നങ്ങള്‍ കേന്ദ്ര യുപി സര്‍ക്കാരുകള്‍ പരിഹരിക്കണം. ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് നിര്‍ദേശം.
സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസപ്പെടുത്തരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശം. കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്, പക്ഷെ ഗതാഗതം തടസപ്പെടുത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്ക് ഇരുവശത്തേക്കുമുള്ള യാത്രയില്‍ ബുദ്ധിമുട്ടുണ്ടാക്കരുത്. സെപ്റ്റംബര്‍ 20 ന് ജ. എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി വീണ്ടും പരിഗണിക്കും.


