അദാനിയെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് തിരുവനന്തപുരം വിമാനത്താവള വിവാദം കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിഡ് തയ്യാറാക്കിയ സ്ഥാപനവും അദാനി ബന്ധമുള്ള നിയമ സ്ഥാപനവും തമ്മില്‍ ഒരു ബന്ധവുമില്ല. പുതിയ വിവാദം അദാനിയെ സഹായിക്കാനാണ്. കോണ്‍ഗ്രസിനാണ് ഈ വിഷയത്തില്‍ ഇരട്ടത്താപ്പെന്നും കോടിയേരി ആരോപിച്ചു.
അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്ന് അറിഞ്ഞുകൊണ്ടല്ല അവരെ സമീപിച്ചത്. അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനം സ്വമേധയാ പിന്മാറണമായിരുന്നു. ഒരു കാരണവശാലും അദാനിക്ക് വിമാനത്താവളം വിട്ടു നല്‍കില്ല. മറ്റ് സംസ്ഥാനങ്ങളിലെ ബിഡില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.