സര്‍വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്ഷന് പരിഷ്കരിക്കാന്‍ മന്ത്രി സഭാ യോഗത്തില്‍ തീരുമാനം. ശമ്പള പരിഷ്കരണത്തിനോടൊപ്പം 2019 ജൂലൈ ഒന്ന് മുതല്‍ പെന്ഷന് പരിഷ്ക്കരണവും പ്രാബല്യത്തില്‍ വരും. 2021 ജൂലൈ 1 മുതല്‍ പരിഷ്കരിച്ച പ്രതിമാസ പെന്ഷന് നല്കി തുടങ്ങും.
പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഈ വ്യവസ്ഥയില്‍ പെന്ഷന് നല്‍കും. അതേസമയം, സംസ്ഥാന വികലാംഗ ക്ഷേമ കോര്പ്പറേഷന് ജീവനക്കാരുടെ പെന്ഷന് പ്രായം 58 ആയി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്.


