കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. കോണ്‍ഗ്രസ് വിടുമെന്ന് വ്യക്തമാക്കി കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു രംഗത്തെത്തി.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് നേതൃത്വം ഇല്ലെന്ന് സുരേഷ് ബാബു പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് രണ്ട് വര്‍ഷമായി തന്നെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. നേതൃത്വവുമായി മാനസികമായി അകന്നു. ഇനി മുതല്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. സഹകരിപ്പിക്കാന്‍ എല്‍ഡിഎഫ് തയ്യാറായാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും സുരേഷ് ബാബു പറഞ്ഞു.

പി. സി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍.സി.പിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞു.


