കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ നാളെ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നിഷേധിച്ചു. സഭ ചേരാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ തള്ളിയതോടെ നിയമസഭ നാളെ ചേരില്ല.
സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടിരുന്നു. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് വാദിച്ച ഗവര്‍ണര്‍ സ്പീക്കറോട് വിശദീകരണം തേടുകയും ചെയ്തു.
ബുധനാഴ്ച ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നത്. പ്രമേയത്തെ യു.ഡി.എഫ് പിന്തുണക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് നിയമസഭ സമ്മേളിക്കാനുള്ള അപേക്ഷ ഗവര്‍ണര്‍ തള്ളുന്നത്.


