സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കര്‍ അടക്കം 29 പ്രതികള്‍. 3000 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയത്. സ്വര്‍ണക്കടത്ത് അറിഞ്ഞിട്ടും എം. ശിവശങ്കര്‍ മറച്ചുവെച്ചു വെന്ന് കുറ്റപത്രം. പണം തീവ്രവാദത്തിന് ഉപയോഗിച്ചുവെന്ന് കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഇത് എന്‍ഐഎ കണ്ടെത്തലിന് വിരുദ്ധമാണ്. അറ്റാഷെയും കോണ്‍സുല്‍ ജനറലും പ്രതികളല്ല. പിഎസ് സരിത്താണ് കേസിലെ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇരുപത്തി ഒന്‍പതാം പ്രതിയാണ്.
വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചത് പി എസ് സരിത്താണ്. കുറ്റപത്രത്തില്‍ ഫൈസല്‍ ഫരീദിനെ പ്രതി ചേര്‍ത്തിട്ടില്ല. സ്വര്‍ണക്കടത്ത് പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ രാഷ്ട്രീയ ബന്ധത്തിന് തെളിവില്ലെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു.
2019 ജൂലൈയില്‍ ആരംഭിച്ച അന്വേഷണത്തിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈ അഞ്ചിനാണ് യുഎഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടു വന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.
21 തവണയായി 169 കിലോ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ് കുറ്റപത്രം. രണ്ടു തവണത്തെ ട്രയലിന് ശേഷം നിക്ഷേപകരെ കണ്ടെത്തി. കടത്ത് സ്വര്‍ണം ആഭരണങ്ങളാക്കിയതിനാല് മുഴുവന്‍ കണ്ടെത്താനായില്ല.


