ഓസ്ട്രേലിയിലെ മെല്‍ബണില്‍ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. വിക്ടോറിയ സംസ്ഥാനത്തെ മാന്‍സ്ഫീള്‍ഡില്‍ നിന്ന് 54 കിലോമീറ്റര്‍ മാറിയാണ് പ്രഭവകേന്ദ്രം.
6 തീവ്രത രേഖപ്പെടുത്തി. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രാവിലെ പ്രഭാത പരിപാടി നടക്കുന്നതിനിടെയുണ്ടായ ഭൂചലനം വാര്‍ത്താ ചാനല്‍ സ്റ്റുഡിയോയെ ബാധിച്ചതിന്റെ ദൃശ്യങ്ങള്‍ എബിസി സംപ്രേഷണം ചെയ്തു.