നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്. പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷണന്, ഇ.പി ജയരാജന് എന്നിവരുടെ മക്കള്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പ്രതികരണം.
പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന കാര്യങ്ങളില്‍ മാത്രമേ പാര്‍ട്ടി പ്രതികരിക്കേണ്ടതുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യതയുമില്ല. ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഒരു തരത്തിലും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ജയരാജന് പറഞ്ഞു. പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ല. അത്തരം ഇടപെടലുകള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മകന് ഏതെങ്കിലും ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവന് നേരിട്ടുകൊള്ളുമെന്ന് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ടെന്നും പി ജയരാജന് പറഞ്ഞു.
കണ്ണൂരിലെ പ്രമുഖ നേതാവായ ജയരാജന്റെ മക്കള്‍ വിവാദങ്ങളിലൊന്നും പെടാതെ ജാഗ്രത കാണിക്കുന്നത് പൊതുസമൂഹം ശ്രദ്ധിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സി.പി.ഐ.എം നേതാക്കളെ രണ്ട് തട്ടിലായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം ശരിയല്ലെന്നായിരുന്നു ജയരാജന്റെ മറുപടി.
‘സി.പി.ഐ.എം നേതാക്കളെ രണ്ട് തട്ടിലായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം ശരിയല്ല. കോടിയേരിയും ഇ.പി ജയരാജനും എന്റെ സീനിയര്‍ നേതാക്കളാണ്. ഞങ്ങളുടെ കുടുംബങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ല. നിയമവിധേയമായി ആരെങ്കിലും ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നതെന്ന് തെറ്റാണെന്ന് പറയാന്‍ കഴിയില്ല.’ അദ്ദേഹം പറഞ്ഞു.


