ഐഎസ് ഭീകരന് ഡല്‍ഹി പൊലീസിന്റെ പിടിയില്‍. വെള്ളിയാഴ്ച രാത്രി പൊലീസ് പ്രത്യേക സേന നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരന് അബു യൂസഫ് ഖാന് പിടിയിലായത്. ധൗല കോനിലും കരോള്‍ ബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്പെഷ്യല്‍ പൊലീസ് സെല്‍ തെരച്ചില്‍ ആരംഭിച്ചത്. ഇയാളില്‍ നിന്ന് ഐഇഡി ഉള്‍പ്പെടെ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു.
ധൗല കോനില്‍ വെടിവയ്പുണ്ടാകുകയും പിസ്റ്റളും സ്ഫോടക വസ്തുക്കളുമായി ഭീകരനെ പിടികൂടിയതായും ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് സിംഗ് കുശ്വാഹ അറിയിച്ചു. ഇയാള്‍ ഒറ്റക്കാണ് നീക്കങ്ങള്‍ നടത്തിയിരുന്നത്. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും പ്രമോദ് സിംഗ് കുശ്വാഹ വ്യക്തമാക്കി.