കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രിം കോടതിയില്‍ ഇന്ന് മുതല്‍ പരിഗണിക്കുന്നത് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമായിരിക്കും. ഇന്ന് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്ന ലാവലിന്‍ അടക്കം സുപ്രധാന കേസുകള്‍ മാറ്റിയിരിക്കുകയാണ്.

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ റെഗുലര്‍ കോടതികളും രജിസ്ട്രാര്‍ കോടതിയും പ്രവര്‍ത്തിക്കില്ല. ഇതുവരെ നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഒരു ജഡ്ജിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. നേരത്തെ 44 സുപ്രിംകോടതി ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.


