വാക്സിന് ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ഇന്നും വാക്സിനേഷന് മുടങ്ങും. തിരുവനന്തപുരത്തെ പ്രധാന വാക്സിന് കേന്ദ്രമായ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉള്‍പ്പെടെ വാക്സിനേഷന് മുടങ്ങുമെന്നാണ് വിവരം.
തിരുവനന്തപുരത്ത് ഒന്‍പത് വാക്സിനേഷന് കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക. ജില്ലയിലെ 179 വാക്സിനേഷന് കേന്ദ്രങ്ങള്‍ ഇന്ന് അടഞ്ഞ് കിടക്കും. വാക്സിനേഷന് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിയത് അറിയാതെ നിരവധി പേരാണ് പലയിടങ്ങളിലും എത്തിയത്.

അതേസമയം, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വാക്സിനേഷനായി ഇന്നും തിരക്ക് അനുഭവപ്പെട്ടു. സ്പോട്ട് രജിസ്ട്രേഷന് നിര്‍ത്തിയത് അറിയാതെ നിരവധി പേര് വാക്സിനേഷന് കേന്ദ്രത്തിലെത്തി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ഇടപെട്ടു.


