തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ക്ഷണിച്ച് കേരളം. മുഖ്യമന്ത്ര പിണറായി വിജയന്റെ ക്ഷണപത്രം ചെന്നൈയില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തികൈമാറിയാണ് മന്ത്രി സജി ചെറിയാന് സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. ഏപ്രില്‍ ഒന്നിന് വൈക്കത്ത് വെച്ച് നടക്കുന്ന ശതാബ്ദിയാഘോഷങ്ങളില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എംകെ സ്റ്റാലിനും പങ്കെടുക്കും.

