നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം തെളിയും.
യുഡിഎഫില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എലത്തൂരിലടക്കം സ്ഥാനാര്‍ത്ഥി ചിത്രം തെളിയും. മുന്നണികള്‍ സമവായ നീക്കം നടത്തിയ മണ്ഡലങ്ങളിലെ വിമത ഭീഷണിയൊഴിയുമോയെന്നതും വൈകുന്നേരത്തിനകം അറിയാനാകും.

അതേസമയം തെരെഞ്ഞെടുപ്പ് കമ്മീഷന് തള്ളിയ എന്‍ഡിഎ പത്രികകകളിന് മേല്‍ ഹൈക്കോടതി വിധിയും ഇന്നുണ്ടാകും. സംസ്ഥാനത്ത് ആകെ 2138 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.


