യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ജയിലിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഇരുനൂറിലധികം പേര് പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സാദയിലെ ജയിലിനു നേരെയാണ് വ്യോമാക്രമണമുണ്ടായത്.
സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനം തകര്‍ന്നു. യെമനില്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് ബന്ധം തടസപ്പെട്ട നിലയിലാണ്. ആക്രമണത്തില്‍ 70 പേര് മരിക്കുകയും 138 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിങ്കളാഴ്ച യുഎഇ തലസ്ഥാനമായ അബുദാബിയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെയാണ് യുഎഇ ഉള്‍പ്പെട്ട സൗദി സഖ്യസേന ആക്രമണം ശക്തമാക്കിയത്. ഡ്രോണ്‍ ആക്രമണത്തില്‍ 3 പേര് കൊല്ലപ്പെട്ടിരുന്നു.
പിന്നാലെ യെമന്റെ തലസ്ഥാനമായ സനയില്‍ ഉള്‍പ്പെടെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 80 പേര് കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.


