ക്രിസ്മസ്, ന്യൂ ഇയര്‍ കാലത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി. ചെന്നൈ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കേരളം അധിക സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്വകാര്യ ബസുകള്‍ അമിതനിരക്ക് ഈടാക്കിയാല്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല മണ്ഡല- മകരവിളക്ക് സീസണില്‍ ഇന്നലെ കെഎസ്ആര്‍ടിസിക്ക് റെക്കോഡ് വരുമാനമാണ് ഉണ്ടായത്. കെ.എസ്.ആര്.ടി.സി പമ്പ സ്പെഷ്യല്‍ സര്‍വീസ് ഇന്നലെ 1,01,55048 രൂപയാണ് കളക്ട് ചെയ്തത്. കെ.എസ്.ആര്.ടി.സി പമ്പ സ്പെഷ്യല്‍ സര്‍വീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
അതേസമയം ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാന്‍ കേരളത്തിനായി 17 സ്പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു. മറ്റന്നാള്‍ മുതല്‍ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക.
ആകെ 51 സ്പെഷ്യല്‍ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയര്‍ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. എറണാകുളം ജംഗ്ക്ഷന്- ചെന്നൈ, ചെന്നൈ എഗ്മോര്‍ കൊല്ലം, എറണാകുളം ജംഗ്ക്ഷന്-വേളാങ്കണി, എറണാകുളം ജംഗ്ക്ഷന്- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യല്‍ ട്രെയിനുകള്‍. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകള്‍.


