മന്ത്രി കെ.ടി.ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കോടതി പരാമര്‍ശം വന്നപ്പോള്‍ മുന്‍പ് മന്ത്രിമാര്‍ മാറി നിന്നിട്ടുണ്ട്. ജുഡീഷ്യല്‍ കമ്മീഷന് വന്നിട്ടും മാറി നില്‍ക്കാതെയുള്ള കീഴ്വഴക്കം ഉമ്മന്‍ ചാണ്ടിയാണ് തുടങ്ങിവച്ചതെന്ന് കാനം ആരോപിച്ചു.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ശരിയായ തലങ്ങളിലേക്ക് അന്വേഷണ ഏജന്‍സികള്‍ കടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് ഇപ്പോഴത്തേത്. പുകമറ സൃഷ്ടിക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അങ്ങിനെയും ചെയ്യാമല്ലോ. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നതു കൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കൊള്ളരുതായ്മ കാണിക്കാന്‍ പറ്റില്ലെന്നും കാനം പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ടത് ഏജന്‍സികള്‍ക്ക് കൊള്ളരുതായ്മ കാണിക്കാനല്ലെന്നും കാനം പറയുന്നു. പാഴ്സല്‍ അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മാസങ്ങളായി അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും കാനം പറയുന്നു.