കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളെന്ന് ഉപരാഷ്ട്രപതി. കെ.കെ.രാഗേഷ്, എളമരം കരിം, ഡെറക് ഒബ്രയന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് എംപിമാര്‍ക്ക് സസ്പെന്ഷന്. രാജ്യസഭയിലെ പ്രതിഷേധത്തെ തുടര്‍ന്നാണ് എട്ട് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത്. കാര്‍ഷിക ബില്‍ അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധം പരിധി കടന്നുവെന്ന് രാജ്യസഭാ ചെയര്മാന് എം.കെ വെങ്കയ്യ നായിഡു പറഞ്ഞു.
ഡെറിക് ഒബ്രിയാന്, സഞ്ജയ് സിംഗ്, രാജു സാതവ്, കെകെ രാഗേഷ്, രിപുണ്‍ ബോറ, ഡോള സെന്‍, സയിദ് നാസിര്‍ ഹുസൈന്, എളമരം കരീം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഒരാഴ്ചയാണ് പ്രതിഷേധിച്ച എംപിമാരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ജനാധിപത്യത്തിന്റെ കറുത്ത ദിവസമാണ് ഇതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഉപാധ്യക്ഷന്‍ എതിരായ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.


