അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തും വിപുലമായ ആഘോഷച്ചടങ്ങുകളാണ് ഒരുക്കയിട്ടുള്ളത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ നേതൃത്വത്തില്‍ 15,000 പേര് അണിനിരന്നുള്ള യോഗാഭ്യാസങ്ങളാണ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍. ആസ്ഥാനത്തെ ചടങ്ങുകളില്‍ യോഗാ ദിനത്തിന് നേതൃത്വം നല്‍കും. വൈകീട്ട് നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.
കൊച്ചിയില്‍ ഐ.എന്‍.എസ്. വിക്രാന്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ യോഗാ പരിപാടികള്‍ നടത്തി. പന്ത്രണ്ടോളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
പാര്‍ലമെന്റിനു മുന്നിലും കര്‍ത്തവ്യപഥില്‍ ഇന്ത്യാ ഗേറ്റിനു സമീപവും യോഗാ ചടങ്ങുകള്‍ നടത്തി. കേരള സര്‍വകലാശാലയും യോഗ അസോസിയേഷന് ഓഫ് കേരളയും സംയുക്തമായി യോഗാഭ്യാസപ്രകടനങ്ങള് നടത്തി.
\


