യോഗ സ്കൂള്‍ പാഠാവലിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ജീവിതശൈലി രോഗങ്ങളെയും കൊറോണയെയും പ്രതിരോധിക്കാന്‍ യോഗ പോലെ മറ്റൊന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ തൃശൂരില്‍ നടന്ന യോഗ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയമായ എന്തിനെയും തള്ളിക്കളയുന്ന കേരളത്തിന്റെ പൊതു സ്വഭാവത്തില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ട്. ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും നിലനിര്‍ത്താന്‍ യോഗ ഏറെ പ്രയോജനകരമാണ്. ജീവിത ശൈലി രോഗങ്ങളുടെ പ്രതിരോധത്തിനും യോഗ മികച്ചതെന്നും കെ സുരേന്ദ്രന് പറഞ്ഞു. ഈ വസ്തുത തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ യോഗ സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
തൃശൂരില്‍ നടന്ന യോഗ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് നടന്ന യോഗാഭ്യാസ ക്ലാസിലും കെ സുരേന്ദ്രന് പങ്കെടുത്തു. ലോകം മുഴുവന്‍ യോഗയെ ദിനചര്യയായി മാറ്റുമ്പോള്‍ കേരളം മാറി നില്‍ക്കരുതെന്നും, സംസ്ഥാന സര്‍ക്കാര്‍ യോഗ പുരോഗതിക്കായി നടപടികള്‍ കൈക്കൊള്ളണമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
അതേസമയം യോഗാ ദിനത്തില്‍ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. യോഗാഭ്യാസം ശാസ്ത്രീയമായ ശാരീരിക വ്യായാമ മുറയാണെന്നും യോഗ മനസിനും വ്യായാമം നല്‍കുന്നതാണ്, രോഗ പ്രതിരോധത്തിനും ശാരീരിക ഊര്‍ജം വര്‍ദ്ധിപ്പിക്കുവാനും യോഗ ഗുണകരമാണ്. സമൂഹത്തിനാകെ ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താന്‍ യോഗയിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.