എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാരുണ്യ സ്പര്‍ശം സൗജന്യ ഡയാലിസിസ് തുടര്‍ ചികിത്സാ പദ്ധതിയുടെയും സ്നേഹ സ്പന്ദനം പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ആലുവ ജില്ലാ ആശുപത്രിയിലാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എം.പി മാരായ ബെന്നി ബെഹന്നാന്, ജെബി മേത്തര്‍, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം പറയും.
വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് ആമുഖ പ്രസംഗവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ പദ്ധതി വിശദീകരണവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.ജെ ജോമി മുഖ്യപ്രഭാക്ഷണവും നടത്തും.
ആലുവ മുനിസിപ്പല്‍ ചെയര്മാന് എം.ഒ ജോണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ, റാണി കൂട്ടി ജോര്‍ജ്, ആശ സനില്‍, കെ.ജി. ഡോണാ മാസ്റ്റര്‍, അംഗങ്ങളായ എ.എസ് അനില്‍കുമാര്‍, കെ.വി. രവീന്ദ്രന്, മനോജ് മൂത്തേടന്, ശാരദാ മോഹന്‍, ഷാരോണ്‍ പനയ്ക്കല്‍, ഷൈമി വര്‍ഗീസ്, അഡ്വ. എം.ബി. ഷൈനി, വാര്‍ഡ് കൗണ്‍സിലര്‍ പി. പി ജയിംസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പില്‍ മാഗി പി.എസ്, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സജിത് ജോണ്‍, ഡപ്യൂട്ടി ഡിഎ ഒ ഡോ. കെ. സവിത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി കെ എന്നിവര്‍ സംസാരിക്കും.


