കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ജില്ല തിരിച്ചുള്ള നമ്പര്‍ സംവിധാനം വരുന്നു. ഇതിനായി നിലവിലുള്ള ബോണറ്റ് നമ്പര്‍ ഒഴിവാക്കാതെ അതിനൊപ്പം ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. ഇംഗ്ലീഷ് അക്ഷരങ്ങളാണ് കൂട്ടിച്ചേര്‍ക്കുക. വിവിധ ജില്ലകള്‍ക്ക് അനുവദിച്ച നമ്പരുകള്‍ താഴെ:
തിരുവനന്തപുരം-TV , കൊല്ലം- KL , പത്തനംതിട്ട- PT, ആലപ്പുഴ-,AL കോട്ടയം- KT, ഇടുക്കി-ID, എറണാകുളം-EK , തൃശ്ശൂര്‍-TR , പാലക്കാട്- PL , മലപ്പുറം- ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂര്‍- KN , കാസര്‍ഗോഡ് – KG.
ഇവയ്ക്കൊപ്പം ബസ്സുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് 1 മുതലുള്ള നമ്പരുകളും നല്‍കും.
ഇനി മുതല്‍ ഡിപ്പോ കോഡ് ബസ്സുകളില്‍ രേഖപ്പെടുത്തില്ല. ജന്റം ബസുകളില്‍ JN സീരിയലില്‍ ഉള്ള ബോണറ്റ് നമ്പരുകള്‍ വലത് വശത്തും, സിറ്റി സര്‍ക്കുലര്‍ ( CC), സിറ്റി ഷട്ടില്‍ (CS) എന്നീ അക്ഷരങ്ങള്‍ ഇടതു വശത്തും പതിക്കും.


