ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ നറുക്കെടുത്തു. JC 110398 എന്ന നമ്പറിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം. ഗുരുവായൂരില്‍ നിന്നുമാണ് ഈ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. സോമ സുന്ദരന്‍ കെ പി എന്ന ഏജന്റാണ്(R 6925) ടിക്കറ്റ് വിറ്റിരിക്കുന്നത്. ചെറുകിട കച്ചവടക്കാരാണോ അതോ ഏജന്‍സിയില്‍ നിന്നാണോ ഈ ഭാ?ഗ്യ ടിക്കറ്റ് വിറ്റുപോയത് എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. JD 255007 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. വയനാട് ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. സിജോ കുര്യന് എന്ന ഏജന്റ് (W 2010) ആണ് ഈ ടിക്കറ്റ് വിറ്റത്.
10 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചാണ് ഈ തുക ലഭിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടത് 7 കോടി രൂപ ലഭിച്ചാല്‍ ഒരിക്കലും അത് മുഴുവനും ജേതാവിന് ഉപയോഗിക്കാന്‍ സാധിക്കില്ല. അതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആദായനികുതി കാല്കുലേറ്റര് ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്ക്ക് സര് ചാര്‍ജായി 1,10,30,625 രൂപ അടയ്ക്കണം. ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സസെസ് വകയില്‍ 16,33,725 രൂപയും സമ്മാനം ജേതാവ് അടയ്ക്കണം. ശേഷം 5,75,23,150 രൂപയാകും ഒന്നാം സമ്മാനാര്ഹന് ലഭിക്കുക.
50 ലക്ഷം രൂപയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേര്‍ക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം (അവസാന അഞ്ചക്കത്തിന്).