സര്‍ക്കാരിന്റെ ഭക്ഷ്യ കിറ്റ് വാങ്ങാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണം കഴിഞ്ഞും വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. ഇന്നും വൈകുന്നേരത്തോടെ കിറ്റ് നല്‍കിയവരുടെ എണ്ണം 70 ലക്ഷത്തിലെത്തും. സാധനങ്ങള്‍ എത്തിച്ചിട്ടില്ലെന്ന ആരോപണം വിവാദമുണ്ടാക്കാനെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഓണത്തിന് മുന്‍പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കാത്തത് ഗുരുതര കൃത്യവിലോപമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് കിറ്റ് ലഭിക്കാത്ത അവസ്ഥയാണ്. ജനങ്ങള്‍ നിരാശരാണെന്നും രമേശ് പറഞ്ഞു.
കുണ്ടറയില്‍ സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ഇടപെട്ട മന്ത്രി എ.കെ. ശശീന്ദ്രന് അനുകൂലമായ നിയമോപദേശം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പിണറായി വിജയന്റെ നിഘണ്ടുവില്‍ മാത്രമാണ് ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റല്ലാത്തതെന്നും രമേശ് പരിഹസിച്ചു.


