ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച മുസ്ലീംലീഗ് നടപടിയില്‍ പ്രതിഷേധിച്ച് ഹരിതയുടെ കോളജ് യൂണിറ്റുകളും സ്വയം പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ജില്ലാ കമ്മിറ്റികളും ഇന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സംസ്ഥാന നേതാക്കളെ അറിയിക്കും.
സ്ത്രീത്വത്തെ അപമാനിച്ച എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വനിത കമ്മീഷന് പരാതി നല്‍കിയതിന്റ പേരിലാണ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്.
അതേസമയം എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത പൊലീസ് വനിത നേതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.