പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആക്ഷേപം തള്ളി മന്ത്രി എകെ ശശീന്ദ്രന്. ഇടപെട്ടത് പീഡന പരാതിയാണെന്ന് അറിയാതെയാണ്. പാര്ട്ടിക്കാരനെപ്പറ്റി ആക്ഷേപം കേട്ടപ്പോള്‍ വിളിച്ച് അന്വേഷിച്ചതാണെന്നും മന്ത്രി വിശദീകരിച്ചു.
പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിക്കുന്ന മന്ത്രിയുടെ സംഭാഷണം പുറത്തായിരുന്നു. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. എന്‍.സി.പി നേതാവ് ജി. പത്മാകരനെതിരായ പരാതിയിലാണ് ഇടപെടല്‍.


