തിരുവനന്തപുരം: ഭാരതീയ ചികിത്സാവകുപ്പില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, തുറമുഖ എന്‍ജിനിയറിങ് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍ & സിവില്‍), വാട്ടര്‍ അതോറിറ്റിയില്‍ സാനിട്ടറി കെമിസ്റ്റ് തുടങ്ങി 43 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. ജൂലായ് 15-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. അതിനു ശേഷം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാന്‍ സമയം നല്‍കും.
അഗ്രോ മെഷീനറി കോര്‍പ്പറേഷനില്‍ വര്‍ക്ക് അസിസ്റ്റന്റ്, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍ ജൂനിയര്‍ ടൈപ്പിസ്റ്റ്, സെക്രട്ടേറിയറ്റ്/പി.എസ്.സി. എന്നിവിടങ്ങളില്‍ ഓഫീസ് അറ്റന്‍ഡന്റ് (പട്ടികജാതി/വര്‍ഗം) എന്നീ തസ്തികകള്‍ക്കുള്ള സാധ്യതാപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ അനുമതി നല്കി. ഹോമിയോ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തുടങ്ങി 10 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക തയ്യാറാക്കും.