സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വ്യക്തി പൂജ വിവാദം സിപിഎം അവസാനിപ്പിക്കുന്നു. വ്യക്തി പ്രഭാവം ഉയത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പങ്കില്ലെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന് കണ്ടെത്തി. മൂന്നംഗ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്തു.
എഎന്‍ ഷംസീര്‍, എന്‍ ചന്ദ്രന്, ടിഐ മധുസൂദനന് എന്നിവരാണ് കമ്മിഷന് അംഗങ്ങള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പി ജയരാജനായി ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നതും പിജെ ആര്‍മിയെന്ന ഫെയ്സ്ബുക്ക് പേജുമാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
ജയരാജനെ പുകഴ്ത്തിയുളള വിപ്ലവ ഗാനവും പുറത്തിറക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റി നേരത്തെ പി ജയരാജനെ വിമര്‍ശിച്ചിരുന്നു.